MAIN HEADLINES
ക്ലിഫ് ഹൗസില്‍ സുരക്ഷാ ഡ്യൂട്ടിയിലുളള പോലീസുകാരന്റെ കൈവശമുളള തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിയുതിര്‍ന്നു
മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ സുരക്ഷാ ഡ്യൂട്ടിയിലുളള പോലീസുകാരന്റെ കൈവശമുളള തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിയുതിര്‍ന്നു. വന്‍ സുരക്ഷാ വീഴ്ചയായിട്ടാണ് ഇത് കാണുന്നത്. ചൊവ്വാഴ്ച രാവിലെ ഒന്‍പതര മണിയോടെയാണ് സംഭവം. മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ് ഹൗസില്‍ ഉളളപ്പോഴാണ് സംഭവം. തോക്ക് വൃത്തിയാക്കുന്നതിനിടയില്‍ അബദ്ധത്തില്‍ സംഭവിച്ചതാണിതെന്ന് പോലീസ് പറയുന്നത്.
Comments