KOYILANDILOCAL NEWS

ഫാർമസിസ്റ്റ്സ് അസോസിയേഷൻ കൊയിലാണ്ടി ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തു

ഫാർമസിസ്റ്റ്സ് അസോസിയേഷൻ കൊയിലാണ്ടി ഏരിയാ സമ്മേളനം കൊയിലാണ്ടി മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ: കെ.സത്യൻ  ഉദ്ഘാടനം ചെയ്തു. മരുന്നുകളുടെ ദുരുപയോഗവും അമിതോപയോഗവും നിയന്ത്രിക്കാൻ ഫാർമസിസ്റ്റ് സമൂഹത്തിന് സാമൂഹിക ഉത്തരവാദിത്തമുണ്ടെന്നും കേന്ദ്ര സർക്കാറിന്റെ പുതിയ ഔഷധനിയമ ഭേദഗതിയിൽ ഫാർമസിസ്റ്റുകളുടെ തൊഴിലവകാശത്തെ ഹനിക്കുന്ന നിയമ ഭേദഗതിയ്ക്കെതിരെ പ്രതിഷേധങ്ങൾ ഉയർന്നു വരണമെന്നും വൈസ് ചെയർമാൻ അഭിപ്രായപ്പെട്ടു.

അശ്വതി പി നായർ ആദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ദിദീഷ് കുമാർ പി എം  സ്വാഗതം പറഞ്ഞു. പി പ്രവീൺ, നവീൻ ലാൽ പാടികുന്ന്, സമിത കെ പി , ശ്രീശൻ എ, ജിജീഷ് എം  എന്നിവർ സംസാരിച്ചു. ആന്റിബയോടിക്സ് റസിസ്റ്റൻസിനെ കുറിച്ച് മഹമൂദ് മൂടാടി പ്രഭാഷണം നടത്തി. ദിദീഷ് കുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അനിൽകുമാർ കെ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. രാഖില ജിജീഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. റനീഷ് എ കെ നന്ദിയും പറഞ്ഞു.

കൊയിലാണ്ടി – പയ്യോളി മേഖലയിലെ സ്വകാര്യ മെഡിക്കൽ ഷോപ്പ്, ക്ലിനിക്കൽ ഫാർമസികളിലെ ഫാർമസിസ്റ്റുകളുടെ ശമ്പള വർദ്ധനവ് നടപ്പിലാക്കുക, കേന്ദ്ര സർക്കാറിന്റെ പുതിയ ഔഷധനിയമ ഭേദഗതിയിലെ ഫാർമസിസ്റ്റ് വിരുദധ പരിഷ്ക്കാരങ്ങൾ പിൻവലിക്കുക, തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.


ഏരിയാ കമ്മറ്റിയുടെ പുതിയ ഭാരവാഹികളായി ടി വി രാഖില പ്രസിഡണ്ട്), അശ്വതി പി നായർ, സുരേഷ് ബാബു വൈ.പ്രസിദ്ധണ്ടുമാർ അനിൽ കുമാർ കെ സിക്രട്ടറി , അരുൺ യു പി,  ശ്രുതി പയ്യോളി ജോ സിക്രട്ടറിമാർ രാഗേഷ് ടി. ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button