DISTRICT NEWSKOYILANDILOCAL NEWSMAIN HEADLINES
കേളപ്പജി അനുസ്മരണം

കൊയിലാണ്ടി: സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്കൊപ്പം സമൂഹത്തിൽ നിലനിന്നിരുന്ന അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ പോരാടിയ കെ. കേളപ്പൻ മലബാറിൽ നിന്ന് ദേശീയ പ്രസ്ഥാനത്തിന് ലഭിച്ച വലിയ പോരാളിയായിരുന്നുവെന്ന് ജനതാദൾ എസ് സംസ്ഥാന പ്രസിഡണ്ട് സി.കെ.നാണു എം.എൽ എ പറഞ്ഞു ജനതാദൾ എസ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കേളപ്പജി അനുസ്മരണ സമ്മേളനം കൊയിലാണ്ടിയിലെ ഹോട്ടൽ തക്കാരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. ജില്ലാ പ്രസിഡണ്ട് കെ.ലോഹ്യ അദ്ധ്യക്ഷത വഹിച്ചു.പ്രമുഖ ഗാന്ധിയനും കേളപ്പജിയുടെ സന്തത സഹചാരിയുമായിരുന്ന തായാട്ട് ബാലൻ അനുസ്മരണ പ്രഭാഷണം നടത്തി.തന്റെ പൂർവ്വിക സ്വത്ത് പോലും ഭൂദാനപ്രസ്ഥാനത്തിന്റ ഭാഗമായി ദാനം ചെയ്ത കെ. കേളപ്പന് പകരം കെ.കേളപ്പൻ മാത്രമേ ഉള്ളൂ എന്ന് അദ്ധേഹം അനുസ്മരിച്ചു. പി.ടി അസാദ്, പി.കെ.കബീർ സലാല, ഉണ്ണി മൊടക്കല്ലൂർ, അഡ്വ: ബെന്നി ജോസഫ്, നിധിൻ എം.ടി കെ, ടി എൻ കെ ശശീന്ദ്രൻ , കെ.എം സെബാസ്റ്റ്യൻ ‘ കെ.ഷാജി , സുരേഷ് മേലേപ്പുറത്ത്, സി.കെ സുധീർ സംസാരിച്ചു.
Comments