SPECIAL

സാംസങ്ങിൽ ഓഫർ പെരുമഴ: പകുതി വിലയ്ക്ക് സ്മാർട് ഫോണുകൾ, ടെലിവിഷനുകൾ

രാജ്യത്തെ മുൻനിര ഫോൺ വിതരണ കമ്പനിയായ സാംസങ് വൻ ഓഫറുകൾ പ്രഖ്യാപിച്ചു. സ്മാർട് ഫോണുകൾ, വീട്ടുപകരണങ്ങൾ, ആക്‌സസറികൾ എന്നിവയിലാണ് കിഴിവുകൾ വാഗ്ദാനം ചെയ്യുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ സാംസങ്ങിന്റെ വാർഷിക വിൽപന ഒക്ടോബർ 13 വരെ തുടരും. സാംസങ്ങിന്റെ മുൻനിര സ്മാർട് ഫോൺ ഗ്യാലക്‌സി എസ് 9 ആദ്യമായി 29,999 ലും നോട്ട് 9 42,999 രൂപയിലും ലഭ്യമാണ്. സൂപ്പർ അമോലെഡ് സ്‌ക്രീനും 6000 എംഎഎച്ച് ബാറ്ററിയും ഉള്ള പുതുതായി പുറത്തിറക്കിയ ഗാലക്‌സി എം 30 എസും സാംസങ് ഡോട്ട് കോമിൽ പ്രത്യേകമായി ലഭ്യമാണ്.

 

കൂടാതെ ഏറ്റവും പുതിയ ശ്രേണിയിലുള്ള സാംസങ് സ്മാർട് ഫോണുകളിൽ 10 ശതമാനം വരെ ക്യാഷ്ബാക്കും ഉപഭോക്താക്കൾക്ക് നേടാനാകുമെന്ന് സാംസങ് ‌വെളിപ്പെടുത്തി. ‌സാംസങ്ങിന്റെ ഏറ്റവും പുതിയ 55 ക്യുഎൽഇഡി ടിവി 84,999 രൂപയ്ക്ക് ലഭ്യമാണ്. സാംസങ് ഗ്യാലക്സി വാച്ച് 46 എംഎം 23,990 ന് ലഭ്യമാണ്. കൂടാതെ, തിരഞ്ഞെടുത്ത ഗാർഹിക ഉപകരണങ്ങളും ഓഫർ വിലയ്ക്കാ വാങ്ങാം. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 10% വരെ ക്യാഷ്ബാക്ക് ലഭ്യമാണ്.

 

സാംസങ് വാർഷിക വിൽപന ഓഫറുകൾ

 

∙ സ്മാർട് ഫോണുകൾ – 50% വരെ കിഴിവ്

 

∙ സ്മാർട് വാച്ചുകൾ – 20% വരെ കിഴിവ്

 

∙ ടെലിവിഷനുകൾ – 49% വരെ കിഴിവ്

 

∙ റഫ്രിജറേറ്ററുകൾ – 31% വരെ കിഴിവ്

 

∙ വാഷിങ് മെഷീൻ – 21% വരെ കിഴിവ്

 

∙ മൈക്രോവേവ് – 43% വരെ കിഴിവ്

 

∙ എയർകണ്ടീഷണറുകൾ – 28% വരെ കിഴിവ്

 

∙ ഹർമാൻ കാർഡൺ ഓഡിയോ – 50% വരെ കിഴിവ്

 

∙ ജെബിഎൽ ഓഡിയോ- 60% വരെ കിഴിവ്

 

∙ ആക്‌സസറികൾ – 40% വരെ കിഴിവ്

 

∙ മെമ്മറിയും സ്റ്റോറേജ് ഡിവൈസുകളും – 60% വരെ കിഴിവ്
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button