സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ കേസില്‍ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു
സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സലറുടെ പ്രതിനിധിയെ ഉള്‍പ്പെടുത്താനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് ഉത്തരവിലെ രണ്ടു ഖണ്ഡികളാണ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തത്.
വിസി നിയമനത്തില്‍ ചാന്‍സലര്‍ക്ക് പ്രതിനിധിയെ തീരുമാനിക്കാനാകില്ലെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. താല്‍ക്കാലിക വിസിയായി സിസ തോമസിന് തുടരാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന് ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. നേരത്തെ ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ബെഞ്ച് സിസ തോമസിന്റെ നിയമനം ശരിവെച്ച് പുതിയ വിസിക്കായി സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ഉത്തരവിട്ടിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്തുള്ള സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.