Uncategorized
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ബില്‍ നിയമസഭ പാസാക്കി
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ബില്‍ നിയമസഭ പാസാക്കി. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് നിർദ്ദേശിച്ച മാറ്റങ്ങളോടെയാണ് ബില്ല് ഇന്ന് സഭയിൽ എത്തിയത്. വിരമിച്ച ജഡ്ജിയെ ചാന്‍സലറാക്കണമെന്ന നിര്‍ദേശം തള്ളിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. പിന്നീട് ഭരണപക്ഷ അംഗങ്ങളുടെ പിന്തുണയോടെ പ്രതിപക്ഷത്തിന്റെ അഭാവത്തിൽൽ ബില്ല് പാസാക്കി. തുടർന്ന് സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.
അതേസമയം ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് നീക്കി പുതിയ ചാന്‍സിലര്‍മാരെ നിയമിക്കാനുള്ള നിയമം വരുമ്പോള്‍ അതില്‍ മാര്‍ക്‌സിസ്റ്റ് വത്കരണം വരുമോ എന്ന ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി. 14 സര്‍വകലാശാലകള്‍ക്കുമായി ഒരു ചാന്‍സിലറെ വെക്കണമെന്നും ഗവര്‍ണര്‍ക്ക് പകരം സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിയോ, വിരമിച്ച ഹൈക്കോടതി ജഡ്ജിയോ ചാന്‍സലര്‍ ആകണം എന്നുമാണ് പ്രതിപക്ഷം മുന്നോട്ടുവെക്കുന്ന ആവശ്യം.

Comments