LOCAL NEWS
പുരപ്പുറങ്ങളിൽ സോളാർ നിലയം
കൊയിലാണ്ടി:പുരപ്പുറങ്ങളിൽ സബ്‌സിഡി നിരക്കിൽ സോളാർ നിലയങ്ങൾ സ്ഥാപിക്കുന്നതിനായി ഉപഭോക്താക്കൾക്ക് കൊയിലാണ്ടി നോർത്ത് ഇലക്കട്രിക്കൽ സെക്ഷൻ ഓഫീസിൽ ഡിസംബർ 15 മുതൽ 31 വരെ സൗജന്യ രജിസ്ട്രേഷൻ സൗകര്യം ഒരുക്കി. ഇപ്പോൾ രജിസ്ട്രേഷൻ നടത്തുന്നവർക്ക് 40 ശതമാനം വരെ സബ്‌സിഡി ലഭിയ്ക്കും. താല്പര്യമുള്ള ഗാർഹീക ഉപഭോക്താക്കൾ കൺസ്യുമർ നമ്പറും ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ ഫോണുമായി പ്രവർത്തി ദിവസങ്ങളിൽ സെക്ഷൻ ഓഫീസിൽ എത്തിയാൽ സൗജന്യ രജിസ്ട്രേഷൻ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
Comments