വരയും തുടിതാളവുമായി എൻ എസ് എസ് സപ്തദിന ക്യാമ്പിന് വേറിട്ട തുടക്കം
വരയുടെയും തുടിതാളത്തിൻ്റെയും അകമ്പടിയിൽ കോഴിക്കോട് മേപ്പയ്യൂർ ഗവ: ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പിന് വേറിട്ട തുടക്കം. നരക്കോട് എ എൽ പി സ്കൂളിൽ നടക്കുന്ന ക്യാമ്പ് പ്രശസ്ത ചിത്രകാരൻമാരായ സായിപ്രസാദ് ചിത്രകൂടവും, റജിയും ചേർന്നുള്ള വരയും രതീഷ് പുലപ്രക്കുന്നും സംഘവും അവതരിപ്പിച്ച തുടിതാളവും ചേർന്നാണ് ഉദ്ഘാടന ചടങ്ങ് സർഗാത്മക അനുഭവമാക്കി തീർത്തത്.
മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ പി ശോഭ അധ്യക്ഷയായി.പ്രോഗ്രാം ഓഫീസർ എൻ ബി ലിജി പദ്ധതി വിശദീകരണം നടത്തി. പ്രിൻസിപ്പാൾ എം സക്കീർ, പി ടി എ പ്രസിഡൻ്റ് എം എം ബാബു, ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, എ എൽ പി സ്കൂൾ, എച്ച്എം കെ ജെ ഷാജു, കെ എം രാജീവൻ, കെ എം എ അസീസ്, സി എം സതീഷ് ബാബു, വി സ. ബിനീഷ്, എം കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. വളണ്ടിയർ ലീഡർ മുഹമ്മദ് യാസിൻ നന്ദി പറഞ്ഞു.
സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികസനം ലക്ഷ്യം വെക്കുന്ന വിവിധ പ്രൊജക്ടുകൾ, തൊഴിൽ നൈപുണി പരിശീലന ക്ലാസുകൾ, തെരുവു നാടകം, ചലച്ചിത്ര ആസ്വാദന ക്ലാസ്, വിവിധ കലാപരിപാടികൾ എന്നിവ ക്യാമ്പിൽ നടക്കും.