KOYILANDILOCAL NEWSUncategorized
പുറങ്കര കടലിൽ കാണാതായ ഫൈജാസിൻ്റെ മൃതദേഹം കണ്ടെടുത്തു
വടകര: പുറങ്കര കടലിൽ തിരയിൽപെട്ട് കാണാതായ ഫൈജാസി (22) ന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ കടലിൽ ഇറങ്ങിയ സ്ഥലത്തിനരികിൽ നിന്നു തന്നെയാണ് മൃതദേഹം കണ്ടെടുത്തത്. ഇന്ന് ഉച്ചക്ക് 1.45 ഓടെയാണ് മൃതദേഹം മത്സ്യത്തൊഴിലാളികൾ കണ്ടെടുത്തത്.
ഹെലിക്കോപ്റ്റർ ഉൾപെടെ തെരച്ചലിന് എത്തിയിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരം പുറങ്കരയിലെ ഒഞ്ചിയം രക്തസാക്ഷി സ്തൂപത്തിനു സമീപം തീരക്കടലിൽ മീൻ പിടിക്കാൻ ഇറങ്ങിയപ്പോഴാണ് രയരോത്ത് ഫൈസലിൻ്റെ മകൻ ഫൈജാസ് അപകടത്തിൽപെട്ടത്. കോസ്റ്റൽ പോലീസും മത്സ്യതൊഴിലാളികളും സ്കൂബ ടീമും തെരച്ചിൽ നടത്തിവരികയായിരുന്നു.
Comments