Uncategorized

സംസ്ഥാന ആഭ്യന്തര സെക്രട്ടറി വി വേണു ഐഎഎസും കുടുംബവും സഞ്ചാരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു

സംസ്ഥാന ആഭ്യന്തര സെക്രട്ടറി വി വേണു ഐഎഎസും കുടുംബവും സഞ്ചാരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ വി വേണു, ഭാര്യയും തദ്ദേശ വകുപ്പ് അഡിഷണല് ചീഫ് സെക്രട്ടറിയുമായ ശാരദാ മുരളീധരന്‍ എന്നിവര്‍  സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വേണുവിന്‍റെ മുഖത്തും വയറിനും സാരമായ പരിക്കുണ്ടെങ്കിലും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.  സംസ്ഥാന സര്‍ക്കാരിന്റെ 65-ാം നമ്പര്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.  ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

പുലര്‍ച്ചെ ഒരുമണിയോടെ കായംകുളം കോറ്റുകുളങ്ങര ദേശീയ പാതയിലായിരുന്നു അപകടം. കൊച്ചി ബിനാലെ കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ആഭ്യന്തര സെക്രട്ടറിയും കുടുംബവും. തെങ്കാശിയില്‍ നിന്ന് കൊച്ചിയിലേക്ക് അരിയുമായി വന്ന ലോറിയാണ് കാറുമായി ഇടിച്ചത്.
കാറില്‍ ഉണ്ടായിരുന്ന വേണുവിനും ശാരദ മുരളീധരനും പുറമെ മകന്‍ ശബരി, ഡ്രൈവര്‍ അഭിലാഷ്, ബന്ധുക്കളായ പ്രണവ്, സൗരവ് എന്നിവരെ തിരുവല്ലയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button