സി പി എം നേതൃത്വത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ അഴിമതി വികേന്ദ്രീകരിക്കുകയാണന്ന് കെ.മുരളീധരൻ
സി പി എം നേതൃത്വത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ അഴിമതി വികേന്ദ്രീകരിക്കുകയാണന്ന് കെ.മുരളീധരൻ. [എം.പി ] പറഞ്ഞു.
കൊയിലാണ്ടി നഗരസഭയുടെ ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ഭരണസമിതി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി നടത്തിവരുന്ന പ്രക്ഷേഭങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2015 മുതൽ 2021 വരെ തുടർച്ചയായ വർഷങ്ങളിൽ ഒരേ വിധം ക്രമക്കേടുകൾ ആവർത്തിച്ചു ചൂണ്ടിക്കാണിച്ചിട്ടും ഒഡിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാനോ പരിഹാര നടപടികൾ സ്വീകരിക്കാനോ തയ്യാറാവാത്ത ഭരണ സമിതിക്ക് തുടരാൻ അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡണ്ട് വി.വി.സുധാകരൻ അദ്ധ്യക്ഷം വഹിച്ചു. സി.വി.ബാലകൃഷ്ണൻ, മഠത്തിൽ നാണു, ദിനേശ് പെരുമണ്ണ, നടേരി ഭാസ്കരൻ, പി.ടി. ഉമേന്ദ്രൻ, അരുൺ മണമൽ എന്നിവർ സംസാരിച്ചു.