സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയാൻ പുതിയ സീരിയല്‍ നമ്പര്‍ വരുന്നു
സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയാൻ പുതിയ സീരിയല്‍ നമ്പര്‍ വരുന്നു. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ഇത് സംബന്ധിച്ച് തീരുമാനം എടുക്കും. സ്വകാര്യ വാഹനങ്ങളിൽ സർക്കാർ ബോർഡും ഔദ്യോഗിക തസ്തികയും പതിച്ചുള്ള ഉദ്യോഗസ്ഥരുടെ യാത്രയും നിയന്ത്രിക്കും.
സർക്കാർ വാഹനങ്ങൾക്ക് കെ.എൽ 15 എ.എ, തദ്ദേശ സ്ഥാപനങ്ങൾക്ക് കെ.എൽ15 എ.ബി, അർദ്ധ സർക്കാർ, സർക്കാർ നിയന്ത്രിത സ്ഥാപനങ്ങൾക്ക് കെഎൽ15 എ.സി.എന്നിങ്ങനെയാണ് ശുപാർശ. സർക്കാർ വാഹനങ്ങളിൽ കെഎസ്ആർടിസിക്കുമാത്രമാണ് പ്രത്യേക സീരിയൽ നമ്പരുള്ളത് കെ.എൽ15. പുതിയ സീരിസിനായി മോട്ടോർ വാഹനവകുപ്പ് ചട്ടം ഭേദഗതി ചെയ്യണം. സർക്കാർ വാഹനങ്ങൾ പുതിയ സീരീസിൽ വീണ്ടും രജിസ്റ്റർ ചെയ്യണം. പുതിയ വാഹനങ്ങൾ പുതിയ സീരീസിലാവും.