CALICUTDISTRICT NEWS
കരിപ്പൂരിൽ ഒരു കോടി 11 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി
കോഴിക്കോട്: കരിപ്പൂരിൽ ഒരു കോടി 11 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ബ്ലൂടൂത്ത് സ്പീക്കറില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 2 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഗള്‍ഫ് എയര്‍ വിമാനത്തില്‍ റിയാദില്‍ നിന്നു വന്ന മണ്ണാര്‍ക്കാട് സ്വദേശി ഹക്കീമാണ് പിടിയിലായത്. ബ്ലൂടൂത്ത് സ്പീക്കറിൻ്റെ മാഗ്‌നറ്റുകള്‍ മാറ്റി പകരം സ്വര്‍ണക്കട്ടികള്‍ ഘടിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
കസ്റ്റംസിൻ്റെ പതിവ് പരിശോധനയില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് ഹക്കീം കൊണ്ടുവന്ന ബാഗേജ് വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണക്കടത്തിന് കള്ളക്കടത്ത് സംഘം ഹക്കീമിന് 70000 രൂപയും വിമാന ടിക്കറ്റും വാഗ്ദാനം ചെയ്തിരുന്നു. സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.
Comments