Uncategorized
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ 11 ജില്ലകളിലുണ്ടായിരുന്ന ഓഫീസുകൾ പൂട്ടി
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ 11 ജില്ലകളിലുണ്ടായിരുന്ന സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസുകളും എറണാകുളത്തെ ഡെപ്യൂട്ടി കളക്ടര്‍ ഓഫീസും പൂട്ടി. പൊതുമരാമത്ത് വകുപ്പിന്റെയും കിഫ്ബിയുടെയും മറ്റും പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കാനുള്ള ചുമതലയാണ് പുനര്‍വിന്യസിച്ച ഓഫീസുകള്‍ക്കു നല്‍കിയത്. സില്‍വര്‍ ലൈന്‍ സ്ഥലമെടുപ്പ് ഓഫീസുകളിലുണ്ടായിരുന്ന 205 തസ്തികകളും പുതിയ ഓഫീസുകളിലേക്കു മാറ്റി.
തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലെ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസുകള്‍ തിരുവനന്തപുരത്തെ ഔട്ടര്‍ റിങ് റോഡിന്റെ ഭൂമി ഏറ്റെടുക്കല്‍ യൂണിറ്റുകളാക്കി. പത്തനംതിട്ട ജില്ലാ ഓഫീസ് കിഫ്ബി ഭൂമി ഏറ്റെടുക്കല്‍ ഓഫീസാക്കി.
Comments