LOCAL NEWS
പേരാമ്പ്ര മുയിപ്പോത്ത് ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മുയിപ്പോത്ത്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പേരാമ്പ്ര മുയിപ്പോത്ത് പള്ളിച്ചാൻകണ്ടി സനു എന്ന മോനൂട്ടനാണ് (29) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി മുയിപ്പോത്ത് പനച്ചോട്ടിലുണ്ടായ ബൈക്ക് അപകടത്തിൽ സനുവിന് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്. ബാബുവിന്റെയും സൗമിനിയുടെയും മകനാണ് സനു. നീതു സഹോദരിയാണ്.
Comments