CRIMEDISTRICT NEWS
അതിഥിതൊഴിലാളിയുടെ കൈവിരൽ വെട്ടിപ്പരിക്കേല്പിച്ച് പണംകവർന്ന രണ്ട് പേർ പിടിയിൽ
അതിഥിതൊഴിലാളിയുടെ കൈവിരൽ വെട്ടിപ്പരിക്കേല്പിച്ച് പണംകവർന്ന കേസിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സ്വദേശി അബ്ദുൾഖാദർ (42), ബേപ്പൂർ പൂന്നാർവളപ്പ് ചെരക്കോട്ട് സ്വദേശി ആട്ടി ഷാഹുൽ എന്ന ഷാഹുൽ ഹമീദ് (33) എന്നിവരാണ് പിടിയിലായത്. ബേപ്പൂർ ഇൻസ്പെക്ടർ വി. സജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ഷാഹുലിനായുള്ള അന്വേഷണം പോലീസ് ആരംഭിച്ചെങ്കിലും പ്രതി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയ ഇയാളെ കൊണ്ടോട്ടി പോലീസിന്റെ സഹായത്തോടെയാണ് കസ്റ്റഡിയിലെടുത്തത്. കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
Comments