KERALAUncategorized
ഓണക്കിറ്റ് വിതരണം ചെയ്ത ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണ്ണനാണയം സമ്മാനം നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് സപ്ലൈകോ പിന്‍മാറി
ഓണക്കിറ്റ് വിതരണം ചെയ്ത ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണ്ണനാണയം സമ്മാനം നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് സപ്ലൈകോ പിന്‍മാറി. കൊവിഡ് കാലത്തെ കിറ്റ് വിതരണത്തിന് കമ്മീഷന്‍ ലഭിക്കാത്ത റേഷന്‍ വ്യാപാരികളും സപ്ലൈകോയിലെ തന്നെ ജീവനക്കാരും എതിര്‍പ്പറിയിച്ചതോടെയാണ് പിന്മാറ്റം.
കഴിഞ്ഞ വര്‍ഷം വിജയകരമായി ഓണക്കിറ്റ് വിതരണം ചെയ്ത അഞ്ച് മേഖലകളിലെ മാനേജര്‍മാര്‍ക്കും അസി.മാനേജര്‍മാര്‍ക്കും ഒരു ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണനാണയവും ഡിപ്പോ മാനേജര്‍മാര്‍ക്ക് അര ഗ്രാം സ്വര്‍ണ്ണ നാണയും നല്‍കാനായിരുന്നു തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കഴിഞ്ഞ ബുധനാഴ്ച പുറത്തിറക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് മേഖലയില്‍ ഇന്നലെ സ്വര്‍ണനാണയങ്ങള്‍ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. ഇതറിഞ്ഞ റേഷന്‍ വ്യാപരികളും സപ്ലൈകോയിലെ മറ്റ് ജീവനക്കാരും പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

സ്വര്‍ണനാണയ വിതരണം വിവാദത്തിലേക്ക് നീങ്ങിയതോടെ ചെയര്‍മാന്‍ ഇടപെട്ട് പരിപാടി മാറ്റി. സപ്ലൈകോയിലെ എല്ലാ ജീവനക്കാര്‍ക്കും സ്വര്‍ണ്ണനാണയം നല്‍കുക പ്രായോഗികമല്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് പ്രചോദനം നല്‍കാന്‍ വേണ്ടി മാത്രമാണ് സ്വര്‍ണനാണയം നല്‍കാന്‍ തീരുമാനിച്ചതെന്നുമാണ് ചെയര്‍മാന്റെ നിലപാട്.
Comments