LOCAL NEWS

മണമല്‍ ആശിര്‍വാദ് റസിഡന്‍സ് അസോസിയേഷന്‍ കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി : മണമല്‍ പ്രദേശവാസികള്‍ പുതുതായി രൂപവല്‍ക്കരിച്ച ആശിര്‍വാദ് റെസിഡന്‍സ് അസ്സോസിയേഷന്‍ കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.അസോസിയേഷന്‍ പ്രസിഡന്റ് പി.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മഞ്ചേരി അഡിഷണല്‍ ജഡ്ജി എം.പി ജയരാജ് മുഖ്യാതിഥിയായിരുന്നു.

നഗരസഭാ കൗണ്‍സിലര്‍മാരായ കേളോത്ത് വത്സരാജ്,എം.ദൃശ്യ,കെ.വേണുഗോപാല്‍(സി.പി.എം),വായനാരി വിനോദ് (ബി.ജെ.പി)എം.സതിഷ് കുമാര്‍(കോണ്‍ഗ്രസ്)പി.ഗിരീഷ് കുമാര്‍,ഡോ.ടി.വേലായുധന്‍,എ.കെ.ഉണ്ണികൃഷ്ണന്‍,പി.ശശീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.കളരിപ്പയറ്റ് പ്രദര്‍ശനം,വിവിധ കലാപരിപാടികള്‍ എന്നിവയും ഉണ്ടായിരുന്നു.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button