KOYILANDILOCAL NEWS
മരം മുറിക്കുന്നതിനായി ചളിർ മരത്തിൻ്റെ മുകളിലെത്തിയ മധ്യവയസ്കന് ബോധക്ഷയം; രക്ഷകരായി കൊയിലാണ്ടി അഗ്നിശമന സേന
കൊയിലാണ്ടി: മരം മുറിക്കുന്നതിനിടെ ബോധരഹിതനായി മരത്തിൽ കുടുങ്ങിയ ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി താഴെയിറക്കി. ചെങ്ങോട്ടുകാവ് മേലൂർ ക്ഷേത്രത്തിനു സമീപമുള്ള പ്രഭാവലയം ശ്രീലതയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ 30 അടിയുള്ള ചളിർമരം മുറിക്കാൻ കയറിയ മുചുകുന്ന് കോമത്ത് താഴക്കുനി സതീശൻ (54) ആണ് മരത്തിൽ കുടുങ്ങിയത്. ചൊവാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.
ചളിർ മരത്തിന് മുകളിലെത്തിയ സതീശന് ബോധഷയമുണ്ടായതോടെ വീട്ടു ഉടമ പ്രിയദർശൻ മരത്തിൽ കയറി സതീശനെ താങ്ങി നിർത്തി വെള്ളം നൽകി ബോധം വരുത്തി. വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തി കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി അസി. സ്റ്റേഷൻ ഓഫീസർ പി കെ പ്രമോദ് സേനാംഗങ്ങളുടെ സഹായത്തോടുകൂടി ലാഡർ ഉപയോഗിച്ച് മരത്തിൽ കയറി റെസ്ക്യൂനെറ്റിൽ സുരക്ഷിതമായി സതീശനെ താഴെ ഇറക്കുകയായിരുന്നു. തുടർന്ന് കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
ഗ്രേഡ്. അസി. സ്റ്റേഷൻ ഓഫീസർമാരായ മജീദ്, ജനാര്ദ്ധനൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ടി പി ഷിജു, സിജിത്ത്, എസ് അരുൺ , സനിൽരാജ്,റഷീദ്, ഹോംഗാര്‍ഡുമാരായ സോമകുമാർ, ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Comments