KOYILANDILOCAL NEWS
കൊയിലാണ്ടി നഗരസഭ കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി കലാമത്സരങ്ങൾക്ക് തുടക്കമായി
കൊയിലാണ്ടി നഗരസഭ കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായുള്ള കലാമത്സരങ്ങൾക്ക് തുടക്കമായി. കൊയിലാണ്ടി മുൻസിപ്പൽ ടൗൺ ഹാളിൽ രണ്ട് സ്റ്റേജുകളിലായി 12 ഇനങ്ങളിൽ 431 മത്സരാർഥികൾ രണ്ടു ദിവസങ്ങളിലായി പങ്കെടുക്കും.
നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ സത്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ ഷിജു, കെ എ ഇന്ദിര, ഇ കെ അജിത്, സി പ്രജില, നിജില പറവക്കൊടി, കൗൺസിലർ പി രത്നനവല്ലി, മെമ്പർ സെക്രട്ടറി ടി കെ ഷീബ, കെ എം പ്രസാദ്, സി ഡിഎസ് അധ്യക്ഷരായ, കെ കെ വിപിന, എം പി ഇന്ദുലേഖ എന്നിവർ സംസാരിച്ചു.
Comments