കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജനവിരുദ്ധ തീരുമാനങ്ങൾ തിരുത്തണം; മനയത്ത് ചന്ദ്രൻ
തൊഴിലുറപ്പ് തൊഴിലാളികളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടി ലക്ഷക്കണക്കിന് തൊഴിലാളികളോട് ചെയ്യുന്ന ക്രൂരതയാണെന്നും, കേരള സർക്കാർ വർദ്ധിപ്പിച്ച ഇന്ധനസെസ് പിൻവലിക്കണമെന്നും എച്ച് എം എസ് ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം മനയത്ത് ചന്ദ്രൻ പറഞ്ഞു.
ജനതാ കൺസ്ട്രക്ഷൻ & വർക്കേഴ്സ് യൂനിയൻ (എച്ച് എം എസ്) ജില്ലാ സമ്മേളനം ബാലുശ്ശേരിയിൽ (എ എം ഗംഗാധരൻ – കെ ടി രവീന്ദ്രൻ നഗർ) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് പി എം നാണു അധ്യക്ഷത വഹിച്ചു. എൻ കെ വൽസൻ, എം പി അജിത, എ കെ രവീന്ദ്രൻ, ദിനേശൻ പനങ്ങാട്, എൻ നാരായണൻ കിടാവ്, സന്തോഷ് കുറുമ്പൊയിൽ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, സുജ ബാലുശ്ശേരി, ഉണ്ണി തിയ്യക്കണ്ടി, ജെ എൻ പ്രേം ഭാസിൻ, ഹരി ചെറുകര, വിജേഷ് ഇല്ലത്ത്, ഗഫൂർ പുതിയങ്ങാടി സംസാരിച്ചു.
തുടർന്ന് കെ കെ കൃഷ്ണൻ, ഒ പി ശങ്കരൻ ക്ലാസെടുത്തു. സമാപന സമ്മേളനം എൽ ജെ ഡി.സംസ്ഥാന ജനറൽ സെക്രട്ടറി എം കെ.ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം പി ശിവാനന്ദൻ, ജീജാ ദാസ് ,ആർ എം ഗോപാലൻ, വി കെ വസന്തകുമാർ, വി പി നബീസ, സി കെ രാഘവൻ, മനേഷ് കുളങ്ങര, എ പി അമ്മത്, ഷാജി വട്ടോളി, സി അശോകൻ, ബാലകൃഷണൻ പി, കെ എം.കുഞ്ഞിരാമൻ, കെ എം സുനിൽകുമാർ എന്നിവർ സംസാരിച്ചു.