ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രം എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രം എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. 2020-21,21-22,22-23 വാർഷിക പദ്ധതികളിലായി 68 ലക്ഷം രൂപ വകയിരുത്തിയാണ് ദേശീയ പാതയോരത്തുള്ള ഈ കെട്ടിടം പണി പൂർത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷയായി. പന്തലായനി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് മുഖ്യാതിഥിയായി. എൽ എസ് ജി ഡി അസിസ്റ്റന്റ് എൻജിനീയർ ഫാസിൽ കെ റിപ്പോർട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പ്രസാദ് പി ടി ,എൽ എസ് ജി ഡി എക്സിക്യൂട്ടീവ് എൻജിനീയർ ചന്ദ്രൻ സി, ഷീല എം , അബ്ദുൽ ഹാരിസ് വി കെ, അതുല്യ ബൈജു, ഗ്രാമപഞ്ചയത്ത് സെക്രട്ടറി അനിൽ കുമാർ ടി, സി ഡി എസ് ചെയർപേഴ്സൻ ആർ പി വത്സല , ശാലിനി ബാലകൃഷ്ണൻ, ശരീഫ് മാസ്റ്റർ, ശിവദാസൻ വാഴയിൽ, വി വി മോഹനൻ, അനിൽ തിരുവങ്ങൂർ, അജീഷ് പൂക്കാട് തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ സ്വാഗതവും പഞ്ചായത്ത് അംഗം രാജേഷ് കുന്നുമ്മൽ നന്ദിയും പറഞ്ഞു.