കൊയിലാണ്ടി ഹോസ്പിറ്റലിലെ കക്കൂസ് മാലിന്യത്തിന് പരിഹാരം കാണണമെന്ന് യു ഡി എഫ്
കൊയിലാണ്ടി ഹോസ്പിറ്റലിലെ കക്കൂസ് മാലിന്യത്തിന് പരിഹാരം കാണണമെന്ന് യു ഡി എഫ് . നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെ മാലിന്യ പ്രശ്നം പരിഹരിച്ചില്ല. ഹോസ്പിറ്റൽ അധികാരികളും പ്രശ്നത്തിൽ ഇടപെട്ടില്ലെന്ന് യു ഡി എഫ് കൗൺസിൽമാർ ആരോപിക്കുന്നു.
ഏതാണ്ട് ഒരു വർഷത്തോളമായി കൊയിലാണ്ടി ഗവൺമെൻറ് ഹോസ്പിറ്റൽ കക്കൂസ് മാലിന്യം കൊയിലാണ്ടി ഹോസ്പിറ്റലിൽ സമീപം കെട്ടി നിൽക്കുകയും രൂക്ഷമായ ദുർഗന്ധം കാരണം രോഗികൾ വലയുന്ന കാഴ്ചയാണ്. ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് യുഡിഎഫ് കൗൺസിൽമാർ ആവശ്യപ്പെട്ടു
നഗരസഭ പ്രതിപക്ഷ നേതാവ് രത്നവല്ലി ടീച്ചർ സമരം ഉദ്ഘാടനം ചെയ്തു. വി പി ഇബ്രാഹിംകുട്ടി, വാർഡ് കൗൺസിൽ എ അസീസ്, കേളോത്ത് വത്സരാജ്, മനോജ് പയറ്റുവളപ്പിൽ, രതീഷ് വെങ്ങളത്ത് കണ്ടി, എൻ വി ഫക്രുദീൻ മാസ്റ്റർ, സുമതി കെഎം , ഷൈലജ ടി പി, ജിഷ പുതിയേടത്ത് എന്നിവർ സംസാരിച്ചു.
അതേസമയം കൊയിലാണ്ടി ഹോസ്പിറ്റലിൽ ഒ പി ശീട്ട് തീർന്നു പോയതിനാൽ രോഗികൾ വലയുന്ന കാഴ്ചയും ഇന്ന് കൊയിലാണ്ടി ഹോസ്പിറ്റലിൽ ഉണ്ടായി ഒ. പി ശീട്ട് തീർന്ന വിവരം മുൻകൂട്ടി അറിയിക്കുന്നതിൽ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടായ ഗുരുതര വീഴ്ചയാണെന്ന് കൗൺസിൽമാർ പറഞ്ഞു.