വയനാട് കൃഷിയിടത്തിൽ ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം
വയനാട് പയ്യമ്പള്ളി ചെറൂരിൽ കൃഷിയിടത്തിൽ ആദിവാസിയായ കുളിയൻ ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം. കൃഷിയിടത്തിൽ അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്നും ഷോക്കേറ്റാണ് കുളിയൻ മരിച്ചതെങ്കിലും ഉടമയെ സഹായിക്കുന്ന നിലപാടുകളും എഫ്ഐആറുമാണ് പൊലീസ് തയ്യാറാക്കിയിട്ടുള്ളതെന്നാണ് ആരോപണം.
കൃഷിയിടത്തിൽ അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റാണ് കുളിയൻ മരിച്ചത്. കാട്ടുപന്നിയെ പിടിക്കാൻ ഒരുക്കിയ കെണിയിലേക്ക് സ്ഥലം ഉടമ അനുമതിയില്ലാതെ വൈദ്യുതി കടത്തിവിടുകയായിരുന്നുവെന്നാണ് സംശയം. എന്നാൽ സ്ഥല ഉടമ പയ്യമ്പള്ളി സ്വദേശി ജോബിക്കെതിരെ മാനന്തവാടി പൊലീസ് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. പൊലീസിന്റെ ഈ നീക്കം കേസ് അട്ടിമറിച്ച് പ്രതിയെ രക്ഷപ്പെടുത്താൻ വേണ്ടിയാണെന്ന് കുളിയന്റെ ഭാര്യ പറഞ്ഞു.
‘ഞങ്ങള് ആദിവാസികളാണ്. ആദിവാസികളുടെ ജീവന് വിലയില്ലേ, സഹിക്കാനാകുന്നില്ല. കുളിയന്റെ മരണത്തിന് കാരണമായവരെ രക്ഷിക്കുകയാണ്. ഞങ്ങളെ പൊട്ടമ്മാരക്കല്ലേ സാറേയെന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് കുളിയന്റെ ഭാര്യ ശോഭ സംസാരിച്ചത്.