Uncategorized

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

ബെംഗ്ലൂരിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. രോ​ഗപ്രതിരോധ ശേഷി കൂട്ടാനുളള ഇമ്യൂണോ തെറാപ്പിയെ തുടർന്ന് ക്ഷീണിതനാണെങ്കിലും ഉമ്മൻചാണ്ടിയുടെ ആരോ​ഗ്യനിലയിൽ കാര്യമായ പുരോ​ഗതിയുണ്ടെന്ന് ​ഗ്ലോബൽ ഹെൽത്ത് കെയർ ആശുപത്രി അധികൃതർ അറിയിച്ചു.

തിങ്കളാഴ്ച എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ ബെം​ഗളൂരുവിലെത്തി ഉമ്മൻചാണ്ടിയെ സന്ദർശിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയാണുള്ളതെന്നാണ് ഡോക്ടറുടെ വിലയിരുത്തലെന്ന് കെ സി വേണു​ഗോപാലും പറഞ്ഞു. ആരോഗ്യം വീണ്ടെടുത്ത് രോഗമുക്തനായി എത്രയും വേഗം അദ്ദേഹത്തിന് സാധാരണ ജീവിതക്രമത്തിലേക്ക് തിരിച്ചുവരാനാകട്ടെയെന്ന് പ്രാർഥിക്കുന്നുവെന്നും കെ സി വേണു​ഗോപാൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ കൂട്ടിച്ചേർത്തു.

ഗ്ലോബൽ ഹെൽത്ത് കെയർ ആശുപത്രിയിലെ ഡോക്ടർ യു എസ് വിശാൽ റാവുവിന്റെ നേതൃത്വത്തിലുളള വിദ​ഗ്ധ സംഘമാണ് ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. ആദ്യ ഡോസ് തെറപ്പിയുടെ പുരോഗതി വിലയിരുത്തിയ ശേഷമാകും രണ്ടാം ഡോസ് നൽകുക. 15 ദിവസത്തെ ഇടവേളയിലാണ് ഇതു നൽകുക.

സ്ഥിതിഗതികൾ വിലയിരുത്തിയശേഷം ഈ ചികിത്സതന്നെ തുടരാനാണ് ഡോക്ടർമാരുടെ തീരുമാനമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഞായറാഴ്ച പകൽ ഡോക്ടറുടെ അനുമതിയോടെ ഉമ്മൻ ചാണ്ടി കുടുംബാംഗങ്ങൾ താമസിക്കുന്ന ഫ്ളാറ്റിൽ ചെലവഴിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button