CALICUTDISTRICT NEWSUncategorized

പേരാമ്പ്രയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്ക്

പേരാമ്പ്രയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്ക്. പേരാമ്പ്ര ബസ്റ്റാന്റിനു സമീപത്താണ് സംഭവം നടന്നത്.

ആക്രമണത്തില്‍ പേരാമ്പ്ര സ്വദേശികളായ ഗീത(52), നെല്യാടിക്കണ്ടി പ്രകാശന്‍ (52), കുന്നിയോട്ടുകണ്ടി ശ്രീധരന്‍(55) എന്നിവര്‍ക്കും സബീല്‍ കുറ്റ്യാടി, ഷീന(40) മുതുവണ്ണാച്ച, കൃഷ്ണവേണി (20) കാരയാട്, വിജയന്‍(45) കായണ്ണ, ബാബു(60) ആവള, അശോകന്‍ (60) കൂത്താളി, ലിജി മുതുകാട്, ജോയ് (60) പെരുവണ്ണാമൂഴി തുടങ്ങിയവര്‍ക്കുമാണ് കടിയേറ്റത്. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രഥമിക ചികിത്സയ്ക്കു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button