മൺസൂൺ ബമ്പർ; ഒന്നാം സമ്മാനം ഹരിതകര്‍മ സേനാംഗങ്ങള്‍ കൂട്ടായെടുത്ത ടിക്കറ്റിന്

സംസ്ഥാന സർക്കാരിന്റെ മൺസൂൺ ബമ്പർ ഭാഗ്യക്കുറി ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 10 കോടി രൂപ ഹരിത കർമ സേനാംഗങ്ങൾക്ക്. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകർമ സേനാംഗങ്ങൾ ചേർന്നെടുത്ത MB 200261 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്ത് കോടി അടിച്ചത്.

പരപ്പനങ്ങാടി സ്വദേശികളായ പി.ലക്ഷ്മി, കെ.ലീല, എം.പി. രാധ, എം.ഷീജ, ചന്ദ്രിക തുടിശ്ശേരി, ബിന്ദു കൊഴുകുമ്മൽ, കാർത്ത്യായനി പട്ടണത്ത്, ശോഭ കുരുളിൽ, കുട്ടിമാളു ചെറുകുറ്റിയിൽ, ബേബി ചെറുമണ്ണിൽ, രാധ മുണ്ടുപാലത്തിൽ എന്നിവർ പണം പങ്കിട്ടെടുത്താണ് 250 രൂപയുടെ ടിക്കറ്റെടുത്തത്. 

രാധയാണ് പാലക്കാട് വച്ച് കാജാ ഹുസൈന്‍ എന്ന ഏജന്റിൽ നിന്ന് ടിക്കറ്റ് വാങ്ങിയത്. നാലാം തവണയാണ് ഇവരൊന്നിച്ച് ടിക്കറ്റെടുക്കുന്നത്. കഴിഞ്ഞ തവണ ഓണം ബമ്പറിൽ 1,000 രൂപ അടിച്ചിരുന്നു. സമ്മാനർഹമായ ടിക്കറ്റ് പരപ്പനങ്ങാടി പഞ്ചാബ് നാഷണൽ ബാങ്കിൽ ഏൽപ്പിച്ചു.

Comments
error: Content is protected !!