Uncategorized
സംസ്ഥാനത്ത് വേനൽ കടുക്കുമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് വേനൽ കടുക്കുമെന്നും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി. വേനൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പകൽ 11 മുതൽ വൈകിട്ട് മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്നാണ് ജാഗ്രത നിർദേശം.
പരമാവധി ശുദ്ധജലം കുടിക്കാനും മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കാനും നിർദേശമുണ്ട്. സംസ്ഥാനത്ത് പകൽ സമയത്ത് 38 ഡിഗ്രി സെൽഷ്യസ് ചൂടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ കടുത്ത ചൂടാണ് ഇത്തവണ അനുഭവപ്പെടുന്നതെന്നും കലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു. മാർച്ച് 15 മുതൽ ഏപ്രിൽ പകുതി വരെയാകും കനത്ത ചൂട് അനുഭവപ്പെടുകയെന്നും റിപ്പോർട്ടിലുണ്ട്.
Comments