LOCAL NEWS

കൊയിലാണ്ടി വിയ്യൂർ- പുളിയഞ്ചേരി ശക്തൻകുളങ്ങര മഹോത്സവത്തിന് കൊടിയേറി


കൊയിലാണ്ടി: വിയ്യൂർ- പുളിയഞ്ചേരി ശക്തൻകുളങ്ങര ക്ഷേത്ര മഹോത്സവത്തിന് വ്യാഴാഴ്ച ഉച്ചയോടെ കൊടിയേറി. നൂറു കണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ തന്ത്രി ച്യവനപ്പുഴ മുണ്ടോട്ട് പുളിയ പറമ്പ് ഇല്ലത്ത് കുബേരൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് കരിമരുന്ന് പ്രയോഗം, സമൂഹസദ്യ, ഒറ്റപ്പാലം പാറമേൽപ്പടി അഭിലാഷിൻ്റെ തായമ്പക, കോഴിക്കോട് സൃഷ്ടി കമ്മ്യൂണിക്കേഷൻ അവതരിപ്പിച്ച നാടകം ” റാന്തൽ” എന്നിവ നടന്നു.

വെള്ളിയാഴ്ച മാർച്ച് 3ന് കാഞ്ഞിലശ്ശേരി വിനോദ് മാരാർ, ശുകപുരം ദിലീപ് എന്നിവരുടെ ഇരട്ട തായമ്പക, കൈരളി കലാ‌-സാംസ്കാരിക വേദി അവതരിപ്പിക്കുന്ന കൈരളി നൈറ്റ് 2023, 4 ന് ആലുവ എടത്തല ആദർശ് അവതരിപ്പിക്കുന്ന തായമ്പക, മ്യൂസിക് നൈറ്റ്, മുല്ലക്കാൻ പാട്ടിന് എഴുന്നള്ളത്ത്, പാണ്ടിമേളം, തേങ്ങ ഏറുംപാട്ടും, 5ന് ചമയപ്രദർശനം, ഓട്ടംതുള്ളൽ, കണലാടി വരവ്, ചൊവ്വല്ലൂർ മോഹന വാര്യരുടെ തായമ്പക, 6 ന് പ്രധാന ദിവസം പുലർച്ചെ നെയ്യാട്ടം, ആനയൂട്ട്, വിവിധ ഭാഗങ്ങളിൽ നിന്നുള്ള വരവുകൾ, ഉച്ചക്ക് ശേഷം തിരുവായുധം വരവ്, വിവിധ തിറകൾ, തിടമ്പ് വരവ്, ആൽത്തറ വരവ്, പൊതുജന കാഴ്ചവരവ്, തണ്ടാൻ വരവ്, താലപ്പൊലി, അശ്വിൻ, നീലിമ എന്നിവരണിനിരക്കുന്ന ഗാനമേള, കരിമരുന്ന് പ്രയോഗം, കനലാട്ടം 7 ന് കുളിച്ചാറാട്ട്, മടക്ക എഴുന്നള്ളിപ്പ്, പാണ്ടിമേളം, കരിമരുന്ന് പ്രയോഗം എന്നിവ നടക്കും. തുടർന്ന് വാളകം കൂടലോടെ ഉത്സവം സമാപിക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button