KOYILANDILOCAL NEWS
കുനിയില്‍ക്കടവ് വാഹനാപകടത്തില്‍ മരിച്ചത് ബാലുശ്ശേരി സ്വദേശി
കുനിയില്‍ക്കടവ് വാഹനാപകടത്തില്‍ മരിച്ചത് ബാലുശ്ശേരി കരിയാത്തൻകാവ് സ്വദേശി ചങ്ങരത്ത് നാട്ടിൽ രഘുനാഥ് (56). ഇന്ന് രാവിലെ തിരുവങ്ങൂർ കുനിയിൽ കടവ് പാലത്തിനു സമീപം ഇയാൾ സഞ്ചരിച്ച ബൈക്കിനു പിറകിൽ ടോറസ് ലോറിയിടിച്ചതിനെ തുടർന്ന് നിർത്തിയിട്ട ടിപ്പറിൽ ബൈക്കിടിക്കുകയായിരുന്നു.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. പരേതരായ ദാമോദരൻ നായരുടെയും ദേവി അമ്മയുടെയും മകനാണ്. ഭാര്യ സ്മിത. മക്കൾ ആദിത്യ ആർ നാഥ്, ആദി ദേവ്, സഹോദരങ്ങൾ ഗീത, വസന്ത, സത്യ. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി.
Comments