CALICUTDISTRICT NEWSMAIN HEADLINES
വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം: എസ് വൈ എസ്
കൊയിലാണ്ടി: നിയമങ്ങളുടെ കാര്‍ക്കശ്യത കൊണ്ടോ ചട്ടങ്ങളുടെ ഭേദഗതി കൊണ്ടോ മാത്രം വാഹനാപകടങ്ങള്‍ നിയന്ത്രിക്കാനാവില്ലെന്നും വ്യക്തികേന്ദ്രീകൃതമായ ബോധവത്കരണം ഗൗരവമായി തുടര്‍ന്നാല്‍ മാത്രമേ റോഡുകളിലെ മനുഷ്യക്കുരുതിക്ക് അറുതി വരുത്താന്‍ സാധിക്കുകയുള്ളൂവെന്നും എസ് വൈ എസ് കൊയിലാണ്ടി സോണ്‍ സംവാദം അഭിപ്രായപ്പെട്ടു.
‘വാഹനാപകടങ്ങള്‍ മലയാളികള്‍ ഒന്നും പഠിക്കുന്നില്ല’ എന്ന വിഷയത്തില്‍ നടന്ന സംവാദം കൊയിലാണ്ടി ജോയിന്റ് ആര് ടി ഒ . പി രാജേഷ് ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ല ജന. സെക്രട്ടറി അഫ്സല് കൊളാരി ആമുഖ പ്രഭാഷണം നടത്തി. അബ്ദുന്നാസിര്‍ സഖാഫി അധ്യക്ഷത വഹിച്ചു. ഫിര്‍ദൗസ് സുറൈജ് സഖാഫി വിഷയാവതരണം നടത്തി. സി അശ്വനി ദേവ്, നൗഫല്‍ നന്തി, മന്‍സൂര്‍ ഇര്‍ഷാദ്, മുഹ്സിന് മാലിക് സഖാഫി സംസാരിച്ചു.
Comments