KOYILANDILOCAL NEWS
ചേമഞ്ചേരി തണ്ണീർ പന്തൽ ഉദ്ഘാടനം ചെയ്തു
സംസ്ഥാന സഹകരണ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം വേനൽ ചൂട് രൂക്ഷമാകുന്ന സാഹചര്യത്തിൽ ചേമഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണത്തിനായി തണ്ണീർ പന്തൽ സ്ഥാപിച്ചു.
ബാങ്ക് പ്രസിഡൻ്റ് കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഭരണസമിതി അംഗം എം.പി അശോകൻ അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി ധനഞ്ജയ് സ്വാഗതവും ടി.വി ചന്ദ്രഹാസൻ നന്ദിയും പറഞ്ഞു. പി.ശിവദാസൻ, അന്നപൂർണേശ്വരി പി കെ, രവിത്ത് കെ.കെ, എന്നിവർ സംസാരിച്ചു.
Comments