കൊല്ലം പിഷാരികാവ് ക്ഷേത്രകാളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി പോലീസ് വൻ സുരക്ഷാ സംവിധാനം ഏർപ്പെടുത്തുന്നു
കൊയിലാണ്ടി: ഉത്തര മലബാറിലെപ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രകാളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി പോലീസ് വൻ സുരക്ഷാ സംവിധാനം ഏർപ്പെടുത്തുന്നു.പഴുതടച്ച സുരക്ഷാ സംവിധാനമാണ് ഏർപ്പെടുത്തുകയെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി കറപ്പസ്വാമി അറിയിച്ചു.
ഉൽസവ പ്രധാന ദിവസങ്ങ ളിൽ ഇരുനൂറോളം പോലീസുകാർ ക്ഷേത്ര പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരിക്കും. മഫ്ടി പോലീസുകാർ, വനിതാ പോലീസുകാർ, പിങ്ക് പോലീസ്, എന്നീ വിഭാഗങ്ങളും രംഗത്തുണ്ടാകും. പിഷാരികാവിൽ വാച്ച് ടവറും സി.സി.ടി.വി.ക്യാമറകളും, സ്ഥാപിച്ച് ഉന്നത പോലീസുദ്യോഗസ്ഥർ നിരീക്ഷണം നടത്തും. റൂറൽ എസ്.പി.യുടെ മേൽനോട്ടത്തിൽ 4 ഡി.വൈ.എസ്.പിമാർ, സമീപത്തെ വിവധസ്റ്റേഷനിലെ 7 ഓളം സി.ഐ.മാർ.12 ഓളം പ്രബോഷൻ എസ്.ഐമാർ, ഗ്രേഡ് എസ്.ഐ.മാർ, സ്പെഷൽ ബ്രാഞ്ച് പോലീസ്, തുടങ്ങിയവർ സുരക്ഷാ സംവിധാനത്തിൽ പങ്കാളികളാകും.
അനധികൃത മദ്യവിൽപ്പന, ലഹരി ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ഉപയോഗവും, കർശനമായി തടയും. മദ്യപിച്ചോ മറ്റോ ബഹളം ഉണ്ടാക്കുന്നവരെ കസ്റ്റഡിയിലെടുക്കും. മദ്യപിച്ചെത്തുന്നവരെ കണ്ടെത്താൻ ബ്രീത്ത് അനലൈസർ, പോക്കറ്റടിക്കാരെയും, മാല മോഷ്ടാക്കളെയും കണ്ടെത്താൻ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. സുരക്ഷാ ചുമതലയുടെ ഏകോപനം വടകര ഡി.വൈ.എസ്.പി ആർ.ഹരിപ്രസാദിനാണ്. കൊയിലാണ്ടി എസ്.എച്ച്.ഓ കെ.സി.സുബാഷ് ബാബുവിനാണ് മേൽനോട്ട ചുമതല.
പ്രത്യേകമെഡിക്കൽ സംഘവും, ആംബുലൻസ് സൗകര്യം, അഗ്നി സുരക്ഷാ വിഭാഗവും പിഷാരികാവിൽ ഡ്യൂട്ടിയിലുണ്ടായിരിക്കും. പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്