KOYILANDILOCAL NEWS
പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നവീകരിച്ച സ്റ്റാഫ് റൂം ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നഗരസഭ 10 ലക്ഷം രൂപ ചെലവിൽ നവീകരിച്ച സ്റ്റാഫ് റൂം നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.
സ്ഥിരം സമിതി അധ്യക്ഷ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ രാജ്യ പുരസ്കാർ ജേതാക്കളെയും എൻ.എം.എം.എസ് ജേതാക്കളയും നഗരസഭ ഉപാധ്യക്ഷൻ കെ.സത്യൻ ഉപഹാരങ്ങൾ സമർപ്പിച്ച് അനുമോദിച്ചു. കൗൺസിലർ പി.പ്രജിഷ, പി.ടി.എ പ്രസിഡൻറ് എം.കെ സുരേഷ് ബാബു, പ്രിൻസിപ്പൽ എ.പി.പ്രബീത്, പ്രധാനാധ്യാപിക എം.കെ.ഗീത, ഇ.കെ.ഷൈനി, ശ്രീജിത്ത്, കെ.കെ.ലിഗേഷ്, ജെസ്സി എന്നിവർ സംസാരിച്ചു.
Comments