കൊവിഡ് വ്യാപനത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധര്‍
പെരുന്നാളും വിഷുവും അടുത്തിരിക്കെ സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍. സംസ്ഥാനത്ത് വാക്സിന്റെ ലഭ്യത കുറവുണ്ടെന്നും ആരും തന്നെ വാക്സിന് എടുക്കുന്നില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണം നിലവില്‍ 16,308 ആണ്.മാസ്ക് നിലവില്‍ പ്രായമായവരും ഗര്‍ഭിണികളും മറ്റു രോഗമുള്ളവരും ഉള്ള വീടുകളിലും ആശുപത്രികളിലുമാണ് നിര്‍ബന്ധമാക്കിയിട്ടുള്ളതെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. ഗുരുതര രോഗികളെ പ്രവേശിപ്പിക്കുന്ന സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ നിലവില്‍ രോഗികളുടെ തിരക്കില്ല എന്നതാണ് ആശ്വാസം, പെരുന്നാളും വിഷുവും ഒന്നിച്ചെത്തുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ അടുത്ത 10 മുതല്‍ 12 വരെയുളള ദിവസങ്ങളില്‍ കൂടാന്‍ സാധ്യതയുണ്ടെന്നും അതിന് ശേഷം ശമിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. രോഗ നിരക്ക് വര്‍ധിക്കുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ കൊവിഡ് കേസുകള്‍ക്ക് കാരണമായ എക്സ് ബി ബി 1.16 എന്ന ഒമിക്രോണ്‍ ഉപവകഭേദത്തിന് വാക്സിന് ഫലപ്രദമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.