ക്ഷേമ പെന്‍ഷനുകള്‍ക്കു പിന്നാലെ മറ്റ് ആനുകൂല്യങ്ങളും നേരിട്ട് നല്‍കാനുള്ള നീക്കവുമായി കേന്ദ്രം
സാമൂഹ്യക്ഷേമ പെന്‍ഷനിലെ കേന്ദ്ര വിഹിതം ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കാനുള്ള നീക്കത്തിനു പിന്നാലെ മറ്റ് കേന്ദ്ര ആനുകൂല്യങ്ങളും നേരിട്ടു ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനുള്ള തീരുമാനവും ഉടന്‍ കേന്ദ്രം കൈക്കൊള്ളുമെന്ന് സൂചന. മൂന്നുവിഭാഗം സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ക്കുള്ള വിഹിതം പെന്‍ഷന്‍കാരുടെ ബാങ്ക് അക്കൗണ്ടുവഴിയേ നല്‍കൂവെന്നാണ് കേന്ദ്ര നിലപാട്. നിലവില്‍ കേന്ദ്ര സംസ്ഥാന വിഹിതങ്ങള്‍ ഒരുമിച്ച് സഹകരണ ബാങ്കുകള്‍ വഴിയായിരുന്നു വിതരണം ചെയ്തിരുന്നത്.
പെന്‍ഷന്‍ വിതരണത്തിന്റെ ക്രഡിറ്റ് സംസ്ഥാനം സ്വന്തമാക്കുന്നു എന്ന കാരണം മുന്‍ നിര്‍ത്തിയായിരുന്നു കേന്ദ്ര വിഹിതം നേരിട്ട് ബാങ്കുകളില്‍ നിക്ഷേപിക്കുമെന്ന് കേന്ദ്രം തീരുമാനം കൈക്കൊണ്ടത്. അങ്കണവാടികളിലും മറ്റും ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര സഹായവും ബാങ്കിലൂടെ ബന്ധപ്പെട്ടവര്‍
ഇതിന്റെ പ്രാരംഭ നടപടിയെന്ന നിലയില്‍ നേരത്തേ തന്നെ ഇത്തരം ആനുകൂല്യങ്ങള്‍ ലഭിക്കുന്നവരുടെ പട്ടിക കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പു സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണത്തെ ദോഷമായി ബാധിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍.