KERALAMAIN HEADLINES
നാളെ മുതൽ സംസ്ഥാനത്ത് മിൽമ പാലിന് വില വീണ്ടും കൂടും
നാളെ മുതൽ സംസ്ഥാനത്ത് മിൽമ പാലിന് വില വീണ്ടും കൂടും. മിൽമയുടെ പച്ച, മഞ്ഞ കവറുകളിലെ പാലിനാണ് വില കൂടുന്നത്. 29 രൂപയായിരുന്ന മിൽമ റിച്ചിന് 31 രൂപയാകും. 24 രൂപയുടെ മിൽമ സ്മാർട്ടിന് 25 രൂപയാകും. അതേസമയം ഏറെ ആവശ്യക്കാരുള്ള നീല കവർ പാലിന് വില കൂടില്ല. രണ്ടു മാസം മുൻപ് നീല കവർ പാലിന് വില കൂട്ടിയിരുന്നു.
റിപൊസിഷനിങ് മിൽമ എന്ന പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ വില കൂടുന്നത്. ബ്രാൻഡ് ഇമേജ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനമാകെ ഏകീകൃത രീതിയിലുള്ള പാക്കിങ്, ഡിസൈൻ, ഗുണനിലവാരം, വില, തൂക്കം എന്നിവ നടപ്പാക്കുന്ന പദ്ധതിയാണിത്. എന്നാൽ വില കൂട്ടിയതല്ല ഏകീകരിച്ചതാണെന്നാണ് വിശദീകരണം. നേരത്തെ മറ്റു ഉൽപ്പന്നങ്ങൾക്ക് വില കൂട്ടിയപ്പോൾ റിച്ചും സ്മാർട്ട് കൂടിയിരുന്നില്ലെന്നും വിശദീകരണത്തിൽ പറയുന്നു.
Comments