KERALAUncategorized
ബാങ്ക് അക്കൗണ്ടുകൾ വ്യാപകമായി മരവിപ്പിക്കുന്നുവെന്ന പരാതിയിൽ എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം
ബാങ്ക് അക്കൗണ്ടുകൾ വ്യാപകമായി മരവിപ്പിക്കുന്നുവെന്ന പരാതിയിൽ എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം.സംസ്ഥാന പോലീസ് മേധാവിയോടാണ് ജസ്റ്റിസ് വിജു എബ്രാഹാം റിപ്പോർട്ട് തേടിയിരിക്കുന്നത്.
സിആർപിസി 102 പ്രകാരം നടപടിക്രമങ്ങൾ പാലിച്ചല്ലാതെ എങ്ങനെയാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു. അക്കൗണ്ടുകൾ മരവിപ്പിച്ച ആറ് പേർ നൽകി ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ മരവിപ്പിച്ചാൽ ജനങ്ങൾ എങ്ങനെ ജീവിക്കുമെന്നും കോടതി ആരാഞ്ഞു.
Comments