CRIME

പതിമൂന്നു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു പത്തു വർഷം കഠിന തടവും, മൂന്നുലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും.

വാളൂർ,ചെനോളി, കിഴക്കയിൽ മീത്തൽ വീട്ടിൽ കുത്തുബി ഉസ്താദ് എന്ന നിസാർ (30) നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി പോക്സോ നിയമ പ്രകാരവും,ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്.

2019 ൽ ആണ് കേസ് ആസ്പദമായ സംഭവം, ഗായകൻ ആയ പ്രതി,കുട്ടിയെ പ്രതിയുടെ കൂടെ പാട്ടു പാടാൻ അവസരം കൊടുക്കാം എന്നു പറഞ്ഞു കുട്ടിയുടെ പാട്ടു കേൾക്കാൻ വിളിച്ചു വരുത്തി പ്രതിയുടെ കാറിൽ വച്ചു ലൈംഗികമായി പീഡിപ്പിക്കുക ആയിരുന്നു, വീട്ടിൽ എത്തിയ കുട്ടി അമ്മയോട് കാര്യം പറയുക ആയിരുന്നു.

പേരാമ്പ്ര പോലീസ് രജിസ്റ്റർ ചെയ്ത കേസ്, ഇൻസ്‌പെക്ടർ മാരായ ബിജു കെ കെ, സുമിത്ത്‌കുമാർ എന്നിവർ ആണ് കേസ് അന്വേഷിച്ചത്, പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button