Uncategorized
ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യം തേടി എം ശിവശങ്കർ സമർപ്പിച്ച ഹർജിയിൽ ഇഡിക്ക് സുപ്രിം കോടതി നോട്ടിസ്
ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യം തേടി എം ശിവശങ്കർ സമർപ്പിച്ച ഹർജിയിൽ ഇഡിക്ക് സുപ്രീംകോടതി നോട്ടിസ് അയച്ചു.ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യം,ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവിടരങ്ങിയ ബെഞ്ചിന്‍റെയാണ് നടപടി. ഇഡിയുടെ സ്റ്റാൻഡിംഗ് കൗൺസൽ വഴി നോട്ടിസ് കൈമാറാനും സുപ്രീം കോടതി നിർദേശിച്ചു. ഈ മാസം പതിനേഴിനുള്ളിൽ നോട്ടിസിന് മറുപടി നൽകണമെന്നും സുപ്രീംകോടതി നിർദേശം നൽകിയിട്ടുണ്ട്.
എന്നാൽ സുപ്രീംകോടതി അവധിക്കാലത്തിന് പിരിയുന്നതിന് മുൻപ് തന്നെ കേസ് പരിഗണിച്ച് ഇടക്കാല ജാമ്യം നൽകണമെന്ന് ശിവശങ്കറിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത കോടതിയെ അറിയിച്ചു.
തുടർന്ന് ഈ മാസം 17ന് തന്നെ കേസ് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
Comments