സംസ്ഥാനത്ത് പെൺകുട്ടികളുള്ള എല്ലാ സ്കൂളുകളിലും സാനിറ്ററി നാപ്കിൻ വെൻഡിങ്ങ് മെഷീൻ നിർബന്ധമാക്കുമെന്ന് സർക്കാർ
സംസ്ഥാനത്ത് പെൺകുട്ടികളുള്ള എല്ലാ സ്കൂളുകളിലും സാനിറ്ററി നാപ്കിൻ വെൻഡിങ്ങ് മെഷീൻ നിർബന്ധമാക്കുമെന്ന് സർക്കാർ. നാപ്കിൻ സംസ്ക്കരിക്കാനുള്ള സംവിധാനവും സ്‌കൂളുകളിൽ ഉറപ്പുവരുത്തുന്നതായിരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നാണ് സ്‌കൂളുകളിൽ ഈ സൗകര്യം ഒരുക്കുക.
മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി 2023 ഏപ്രിൽ 26 ന് ചേർന്ന യോഗത്തിലാണ് തീരുമാനം. സ്‌കൂളുകളിൽ നാപ്കിൻ വെൻഡിങ്ങ് മെഷീൻ ഉറപ്പുവരുത്തുന്നത് ആർത്തവ ശുചിത്വം സ്ത്രീകളുടെ അവകാശമാണെന്ന ഉറച്ച പ്രഖ്യാപനമാണെന്നും ആർത്തവം പാപമാണെന്ന നിർമ്മിത പൊതുബോധത്തെ മറികടന്ന് കൂടുതൽ ആത്മവിശ്വാസത്തോടെ പെൺകുഞ്ഞുങ്ങൾ വളരട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അതേസമയം, വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒരുക്കങ്ങൾ മെയ് 27ന് പൂർത്തിയാക്കും. സ്കുളുകളിൽ ലഹരി ഉപയോഗിക്കുന്നതിനെതിരെ വിപുലമായ ബോധവൽക്കരണ പരിപാടി നടത്തും.