DISTRICT NEWS
കോഴിക്കോട് ഞെളിയന്‍ പറമ്പിലെ മാലിന്യ സംസ്കരണത്തിന് സോൺടയ്ക്ക് വീണ്ടും കരാര്‍ പുതുക്കി നല്‍കിയേക്കും
കോഴിക്കോട് ഞെളിയന്‍ പറമ്പിലെ മാലിന്യ സംസ്കരണത്തിന് സോൺടയ്ക്ക് വീണ്ടും കരാര്‍ പുതുക്കി നല്‍കിയേക്കും. സോൺടയുമായുള്ള കരാര്‍ മേയ് 13-ന് അവസാനിച്ചിരുന്നു. എക്സ്പര്‍ട്ട് കമ്മറ്റി കൂടിയ ശേഷം കരാര്‍ പുതുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് കോഴിക്കോട് കോര്പറേഷന് മേയര്‍ അറിയിച്ചു.
മാര്‍ച്ച് മുപ്പതിന് ചേര്‍ന്ന കോര്പറേഷന് കൗൺസില്‍ യോഗത്തിലാണ് പിഴ ചുമത്തി സോൺടക്ക് ഒരു മാസം കൂടി അധികസമയം നല്കാന് തീരുമാനിച്ചത്. കോര്പ്പറേഷന് നല്കിയ അധിക സമയം പൂര്‍ത്തിയായിട്ടും ഞെളിയന്‍പറമ്പിലെ പണി എവിടെയും എത്തിയിട്ടില്ല. തുടര്‍ച്ചയായി വീഴ്ചവരുത്തിയിട്ടും കമ്പനിക്ക് എല്ലാ ആനുകൂല്യവും കോര്പറേഷന് നല്‍കുകയാണെന്ന് പ്രതിപക്ഷ കൗണ്‍സിലറായ കെ.സി ശോഭിത ആരോപിച്ചു.
Comments