SPECIAL
സൂപ്പ് കൗതുകങ്ങള്‍
നല്ല മഴയത്ത് ചൂടുള്ള സൂപ്പ് ഊതി കൂടിക്കുന്നതിലും മനോഹരമായി വേറെന്താണുള്ളത്. ആരോഗ്യകരവും രുചികരവുമായ സൂപ്പ് എളുപ്പത്തില്‍ തയ്യാറാക്കാവുന്നതാണ്. ഇനി അല്‍പ്പം സൂപ്പ് കൗതുകങ്ങള്‍ അറിഞ്ഞാലോ
- സൂപ്പ് ചൂടുള്ളതോ തണുത്തതോ ആയി കഴിക്കാം. അത് വിളമ്പുന്ന പ്രദേശത്തിന്റെ കാലാവസ്ഥയെ ആശ്രയിച്ച്, മധുരമോ അല്ലെങ്കില്‍ എരിവുള്ളതോ ആകാം.
- അമേരിക്കക്കാര്‍ ഓരോ വര്‍ഷവും 10 ബില്യണ്‍ പിഞ്ഞാണക്കണക്കില്‍ സൂപ്പ് കഴിക്കുന്നു.
- യു.എസിലെ ഏറ്റവും ജനപ്രിയമായ സൂപ്പ് ഇനം ചിക്കന്‍ നൂഡില്‍ ആണ്.
- ഇംഗ്ലീഷ് ഭാഷയില്‍ ഒരാളുടെ അഭ്യര്‍ത്ഥനയ്‌ക്കോ ആവശ്യത്തിനോ മറുപടിയായി ഉപയോഗിക്കുന്ന ‘നിങ്ങള്‍ക്ക് സൂപ്പ് ഇല്ല!’ എന്ന പ്രയോഗം 1995-ല്‍ ടി.വി. ഷോ ആയ ‘സീന്‍ഫെല്‍ഡ്’ എപ്പിസോഡില്‍ നിന്ന് ഉത്ഭവിച്ചതാണ്.
- ജനുവരി ദേശീയ സൂപ്പ് മാസമാണ്.
- ഫെബ്രുവരി 4 ദേശീയ ഭവനസൂപ്പ് ദിനമാണ്.
- ബാഷ്പീകരിച്ച സൂപ്പ് ആദ്യമായി കണ്ടുപിടിച്ചത് ക്യാമ്പ്‌ബെല്‍ കമ്പനിയാണ്. 1897-ല്‍ അവര്‍ ഇത് ലോകത്തിന് പരിചയപ്പെടുത്തി.
- ഉച്ചഭക്ഷണത്തിന് സൂപ്പ് ഓര്‍ഡര്‍ ചെയ്യുന്നത് പുരുഷന്മാരേക്കാള്‍ ഇരട്ടി സ്ത്രീകള്‍ ആണെന്നാണ് പറയപ്പെടുന്നത്.
- യു.കെ.യില്‍ ഏറ്റവും പ്രചാരമുള്ള സൂപ്പ് ഇനം തക്കാളി സൂപ്പ് ആണ്.
Comments