കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ “ഉയരെ 23” ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ “ഉയരെ 23″ന്റെ ഉദ്ഘാടനം കൊയിലാണ്ടി ഇ എം എസ് സ്മാരക ടൌൺ ഹാളിൽ നടന്നു. അങ്കണവാടി പ്രീസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ഒന്നാം ക്ലാസിലേക്ക് ചുവട് വെക്കുന്ന കുഞ്ഞുങ്ങൾക്കുള്ള കോൺവോക്കേഷൻ സെറിമണി, അങ്കണവാടികളിൽ നിന്നും പടിയിറങ്ങുന്ന ജീവനക്കാർക്കുള്ള യാത്രയയപ്പ് പരിപാടി, രക്ഷിതാക്കൾക്കുള്ള അവബോധന ശിൽപ്പശാല എന്നീ പരിപാടികളാണ് നടന്നത്. പ്രശസ്ത സിനിമ സംവിധായാകനും, നാടക നടനുമായ നൗഷാദ് ഇബ്രാഹിം മുഖ്യ അതിഥി ആയിരുന്നു.
നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്ത പരിപാടി വൈസ് ചെയർമാൻ അഡ്വ കെ. സത്യൻ ഉപഹാര വിതരണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ ഷിജുമാസ്റ്റർ അധ്യക്ഷത വഹിച്ചു. പന്തലായനി അഡീഷണൽ ഐസിഡിഎസ്സ് അനുരാധ ടി എം പരിപാടിക്ക് സ്വാഗതം ആശംസിച്ചു. പദ്ധതി വിശദീകരണം ഐസിഡി എസ്സ് സൂപ്പർവൈസർ സബിത സി നിർവഹിച്ചു.
കൗൺസിലർമാരായ കെ വൈശാഖ്, വത്സരാജ് കേളോത്ത്, ആസൂത്രണകമ്മിറ്റി ഉപാധ്യക്ഷൻ എ സുധാകരൻ, ഐസി ഡിഎസ്സ് സൂപ്പർ വൈസർ , ഗീത എം എന്നിവർ ആശംസ അറിയിച്ചു. ഐസിഡിഎസ്സ് സൂപ്പർവൈസർ വീണ എസ് നന്ദിയും അറിയിച്ചു.