KOYILANDILOCAL NEWS
പയ്യോളി ട്രെയിൻ തട്ടി വയോധികൻ മരിച്ചു
പയ്യോളി ട്രെയിൻ തട്ടി വയോധികൻ മരിച്ചു. അയനിക്കാട് കുറ്റിയിൽ പീടികയ്ക്കും 24-ാം മൈൽ ബസ് സ്റ്റോപ്പിനുമിടയിലാണ് വയോധികനെ റെയിൽ പാളത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്ന് രാവിലെ 8.30 യോടെയാണ് അപകടം. കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ചെന്നൈ മെയിൽ എക്സ്പ്രസ്സ് ആണ് തട്ടിയത് എന്നാണ് ലഭിക്കുന്ന വിവരം.
Comments