CRIME
മലപ്പുറം വാണിയമ്പലത്ത് എംഡിഎംഎയുമായി വിദ്യാര്‍ത്ഥി പിടിയില്‍
മലപ്പുറം വാണിയമ്പലത്ത് എംഡിഎംഎയുമായി വിദ്യാര്‍ത്ഥി പിടിയില്‍. പുല്ലങ്കോട് ചൂരപിലാന്‍ വീട്ടില്‍ മുഹമ്മദ് നിഹാല്‍ (23) ആണ് പൊലീസ് പിടിയിലായത്. ഇയാളില്‍ നിന്ന് 26.2 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു.
വണ്ടൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ വാണിയമ്പലം റെയില്‍വേ സ്റ്റേഷന് മുന്‍ വശത്തുള്ള പബ്ലിക് റോഡില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.
മുഹമ്മദ് നിഹാല്‍ ബിഎസ്സി എംഐടി (radiology) മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ബാംഗ്ലൂരിലാണ് ഇയാള്‍ പഠിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
Comments