ഈ അധ്യയനവര്‍ഷം സ്കൂളുകളില്‍ 220 പ്രവൃത്തിദിനങ്ങള്‍
ഈ അധ്യയനവര്‍ഷം സ്കൂളുകളില്‍ 220 പ്രവൃത്തിദിനങ്ങള്‍. വിദ്യാഭ്യാസ ഗുണനിലവാര സമിതി യോഗത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ച കരട് അക്കാദമിക് കലണ്ടറിലാണ് 220 പ്രവൃത്തിദിനത്തിനുള്ള നിര്‍ദേശം ഉള്ളത്.
ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ശരിവെച്ചതോടെ അധ്യയനവര്‍ഷത്തെ പകുതി ശനിയാഴ്ചകളിലും ക്ലാസുണ്ടാവും. കഴിഞ്ഞ അധ്യയനവര്‍ഷം ഇരുനൂറോളം പ്രവൃത്തിദിനങ്ങളുണ്ടായിരുന്നു.
അതേസമയം പ്രവര്‍ത്തി ദിവസങ്ങള്‍ വര്‍ധിപ്പിക്കുന്നതിനെതിരെ അധ്യാപക സംഘടനകള്‍ രംഗത്തെത്തി. ആഴ്ചയിലെ ആറ് പ്രവൃത്തിദിനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ശാരീരിക-മാനസിക സമ്മര്‍ദങ്ങള്‍ക്കിടയാക്കുമെന്ന് അഭിപ്രായപ്പെട്ടു. പുതിയ സിലബസോ പാഠപുസ്തകങ്ങളോ വരാത്ത സാഹചര്യത്തില്‍ അധിക പ്രവൃത്തിദിനങ്ങള്‍ക്ക് അക്കാദമിക തീരുമാനമാണ് വേണ്ടത്. പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ മതിയായ സമയം നിലവിലുണ്ടെന്നിരിക്കേ, ശനിയാഴ്ച അധികപ്രവൃത്തിദിനമാക്കേണ്ട ആവശ്യമില്ലെന്നാണ് വിലയിരുത്തൽ.