Uncategorized
കക്കുകളി നാടകത്തെ നിശബ്ദമാക്കപ്പെട്ടതിനെതിരായി കൊയിലാണ്ടിയിൽ നാളെ (ബുധൻ) പ്രതിഷേധം
കക്കുകളി നാടകത്തെ നിശബ്ദമാക്കപ്പെട്ടതിനെതിരായി കൊയിലാണ്ടിയിൽ നാളെ (ബുധൻ) പ്രതിഷേധം നടത്തും. കക്കുകളി നാടകത്തിനെതിരായുള്ള അപ്രഖ്യാപിത വിലക്കിനെതിരെ കൊയിലാണ്ടിയിൽ നാടക പ്രവർത്തകരും, സാംസ്കാരിക പ്രവർത്തകരും ചേർന്ന് ‘പറയുക തന്നെ ചെയ്യും’ എന്ന പേരിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.
വൈകീട്ട് അഞ്ചു മണിക്ക് കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്താണ് പരിപാടി.
കവി കൽപ്പറ്റ നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്യും. നാടകപ്രവർത്തക മാളു ആർ ദാസ്
പ്രഭാഷണം നടത്തും. തുടർന്ന് മുചുകുന്നിലെ നാടക പ്രവർത്തകർ അവതരിപ്പിക്കുന്ന കിണർ നാടകവും അരങ്ങേറും.
Comments