DISTRICT NEWSKOYILANDI

അനുസ്മരിക്കാൻ വിദ്യാർത്ഥി നേതാക്കൾ എത്തി

    വിദ്യാർത്ഥി നേതാവും ചൈൽഡ് ലൈൻ പ്രവർത്തകനും സാമൂഹിക-സാംസ്കാരിക- ജീവകാരുണ്യ പ്രവർത്തന രംഗത്തെ മികച്ച സംഘാടകനും ആയിരുന്ന അജീഷ് കൊടക്കാടിനെ സ്മരിക്കാൻ സഹപ്രവർത്തകരും സുഹൃത്തുക്കളും ഒത്ത് ചേർന്നു.
     കെ.വി.ജെ ,വിദ്യാർത്ഥി ജനതാദൾ, സോഷ്യലിസ്റ്റ് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ എന്നീ സംഘടനകളിലൂടെ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും പ്രവർത്തിച്ച് പിന്നീട് വിവിധ സോഷ്യലിസ്റ്റ് പാർടികളിലായി മാറിയവരാണ് അജീഷ് കൊടക്കാടിന്റെ സ്മരണയിൽ ഒത്ത് ചേർന്നത്.
     കൊയിലാണ്ടിയിൽ നടന്ന പരിപാടിചലച്ചിത്ര ഗാന രചയിതാവ് രമേശ് കാവിൽ ഉൽഘാടനം ചെയ്തു.  കെ.ലോഹ്യ അധ്യക്ഷത വഹിച്ചു.മലയാള സാഹിത്യത്തിൽ ഡോക്ട്രേറ്റ് ബിരുദം നേടിയ ‘ഡോ.എ.രബിജയെ ചടങ്ങിൽ പുരസ്കാരം നൽകി അനുമോദിച്ചു. സന്തോഷ് കുറുമ്പൊയിൽ, പി.സി.സന്തോഷ്,
 പി.പി പ്രസീത്കുമാർ, അഡ്വ. ലതികാ ശ്രീനിവാസ് ,സി.സുജിത്, ടി ശ്രീനിവാസൻ ,എൻ.കെ അജിത് കുമാർ, കെ.ശിവകുമാർ ,സുനിൽ ഓടയിൽ, പ്രമോദ് കൊഴുക്കല്ലൂർ, കെ.റൂസി, കെ.രജീഷ്,നിധിൻ എം.ടി.കെ, പ്രഭീഷ് കാവ്യ, പി.മോ നിഷ,ഇ.കെ.ശ്രീജേഷ്, ടി.പി. ബിനു, VK സുഗേഷ് ,രഞ്ജിത് ഏറാമലഎന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button