പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ കീച്ചേരി സ്വദേശി നൗഫലിനെ (41) യാണ് മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.2022 ഏപ്രില്‍, സെപ്റ്റംബര്‍ മാസങ്ങളിലായിരുന്നു കേസിന് ആസ്പദമായ സംഭവം. 13 വയസ് പ്രായമുള്ള രണ്ട് ആണ്‍കുട്ടികളാണ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയായത്.
കുട്ടികളെ നഗ്‌നവീഡിയോ കാണിച്ചും ചോക്ലേറ്റ് വാങ്ങി നല്‍കിയുമാണ് ഇയാള്‍ പീഡനത്തിരയാക്കിയത്. സംശയം തോന്നിയ മാതാപിതാക്കള്‍ കുട്ടികളോട് കാര്യം തിരക്കിയപ്പോഴാണ് മാസങ്ങളായി ഇയാള്‍ പീഡിപ്പിക്കുന്ന വിവരം കുട്ടികള്‍ വെളിപ്പെടുത്തിയത്. ഇതേതുടര്‍ന്ന് വീട്ടുകാര്‍ മട്ടന്നൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കീച്ചേരി പ്രദേശത്തെ മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകനാണ് നൗഫല്‍.